തൃശൂര്‍: അമല ആശുപത്രിയില്‍ കൂടുതല്‍ കൊവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അവിടെ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനായി ജൂലായ് 22, 23 തീയതികള്‍ മുതല്‍ ഇതുവരെ അമല ആശുപത്രി സന്ദര്‍ശിച്ചിട്ടുളളവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം)) കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കണ്ട്രോള് റൂം നമ്ബറുകള്‍ 9400066920, 9400066921, 9400066922, 9400066923, 9400066924, 9400066925, 9400066926 , 9400066927, 9400066928, 9400066929.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അമ്ബതില്‍ അധികം പേര്‍ക്കാണ് അമല ക്ലസ്റ്ററില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും അമലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.



