രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ കാണരുതെന്ന് മന്ത്രാലയം പറഞ്ഞു.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ജാഗ്രത നിര്‍ദേശം നല്‍കിയതായിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കി.