സിനിമാ മേഖലയുടെ കാര്യം വലിയ കഷ്‌ടത്തിലാണെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലരും മറ്റു മേഖലകളിലേക്ക് തിരിയാന്‍ തുടങ്ങിയെന്ന് നടന്‍ അജു വര്‍ഗീസ്. ‘നമ്മള്‍ എന്തൊക്കെ പ്ളാന്‍ ചെയ്‌തിരുന്നു. അതൊക്കെ നടന്നോ? പ്രതീക്ഷ കൈവിടുന്നില്ല. എങ്കിലും നമ്മുടെ ഒരുവര്‍ഷത്തോളം നഷ്‌ടമായില്ലേ? ഒന്നുകില്‍ ഈ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ലെന്ന് കരുതണം. അല്ലെങ്കില്‍ മാറുന്നതുവരെ കാത്തിരിക്കണം’.
‘നമ്മള്‍ നമ്മുടെ ഭാവി പരിപാടികള്‍ മറ്റുള്ളവരോട് പറയുന്നതാണ് ദൈവത്തെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്നതെന്ന് ശ്രീനിവാസന്‍ സാര്‍ മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്. അതെത്ര സത്യമാണ്. നമ്മള്‍ എന്തൊക്കെ പ്ളാന്‍ ചെയ്‌തിരുന്നു. അതൊക്കെ നടന്നോ? പ്രതീക്ഷ കൈവിടുന്നില്ല. എങ്കിലും നമ്മുടെ ഒരുവര്‍ഷത്തോളം നഷ്‌ടമായില്ലേ? ഒന്നുകില്‍ ഈ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ലെന്ന് കരുതണം. അല്ലെങ്കില്‍ മാറുന്നതുവരെ കാത്തിരിക്കണം. തത്‌കാലം ഈ ഒഴിക്കിനൊപ്പം ഇങ്ങനെ പോയേ പറ്റൂ.
സിനിമയുടെ കാര്യം വലിയ കഷ്‌ടമാണ്. ആറുമാസത്തിനിടെ ഏറെ നഷ്‌ടം സംഭവിച്ച വ്യവസായമാണ് സിനിമയും തിയേറ്റര്‍ മേഖലയും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലരും മറ്റു മേഖലകളിലേക്ക് തിരിയാന്‍ തുടങ്ങി. എന്നാണ് ഇതിനൊരവസാനം എന്നറിയില്ല. ആ വേദനകള്‍ മാറി എത്രയും വേഗം എല്ലാവര്‍ക്കും തിരിച്ചുവരാന്‍ എത്രയും വേഗം കഴിയട്ടെയെന്നാണ് പ്രാര്‍ത്ഥന’.



