പാരിസ്: കൊവിഡ് മൂലം നഷ്ടമായ ഗന്ധവും രുചിയും തിരിച്ചുകിട്ടാന്‍ ചിലപ്പോള്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഗവേഷകര്‍. കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ച 2020 മുതല്‍, അനോസ്മിയ അഥവ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് രോഗലക്ഷണമായി കണക്കാക്കിയിരുന്നു. ഗന്ധം നഷ്ടമാകുന്നത് ഭക്ഷണത്തിന്റെ രുചി തിരിച്ചറിയുന്നതിനോ അന്തരീക്ഷത്തിലെ മറ്റു വസ്തുക്കളുടെ മണം തിരിച്ചറിയുന്നതിനോ ഇന്ദ്രിയങ്ങളെ ആശ്രയിച്ചുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ തടസമാകും.
97 കൊവിഡ് രോഗികളില്‍ നടത്തിയ പരിശോധനയില്‍ ഒരു വര്‍ഷമെടുത്താണ് ഇവരുടെ ഗന്ധവും രുചിയും തിരിച്ചറിയാനുള്ള കഴിവ് വീണ്ടെടുത്തതെന്ന് പറയുന്നു. നാലുമാസത്തിലൊരിക്കല്‍ ഇവരില്‍ സര്‍വേ നടത്തുകയായിരുന്നു ഗവേഷകര്‍. കൊവിഡില്‍ ഗന്ധവും രുചിയും
നഷ്ടമായവര്‍ക്ക് ഇവ രണ്ടും തിരിച്ചുകിട്ടാന്‍ ഒരു വര്ഷത്തോളമെടുത്തേക്കാമെന്ന പഠനം
ജാമാ നെറ്റ്വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ചു.
അനോസ്മിയ പൂര്‍ണമായും ഭേദമാകാന്‍ ഒരു വര്‍ഷത്തോളമെടുക്കും. കൊവിഡാനന്തര പ്രശ്നങ്ങളുള്ളവരില്‍ ഇവയുടെ ദൈര്‍ഘ്യം കണ്ടെത്തുന്നതിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വരും – യൂണിവേഴ്സിറ്റിയിലെ ഗവേഷകരിലൊരാളായ മാരിയോന് റെനോഡ് പറയുന്നു.
@ സ്ഥിരം പരിശോധനക്ക് വിധേയമായിരുന്ന 51 രോഗികളില്‍ 49 പേര്‍ക്കും എട്ടുമാസത്തിനുള്ളില്‍ മണവും രുചിയും പൂര്‍ണമായും തിരിച്ചുകിട്ടിയിരുന്നു. മറ്റു രണ്ടുപേരില്‍ ഒരാള്‍ക്ക് അതിനുശേഷം മണം തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍, മറ്റൊരാള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും ഗന്ധവും രുചിയും തിരിച്ചുകിട്ടിയിട്ടില്ല. 91 രോഗികളില്‍ 46 പേരില്‍ എല്ലാവര്ക്കും ഒരു വര്‍ഷത്തിനകം ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ്: ഗന്ധവും രുചിയും തിരിച്ചുകിട്ടാന്‍ ഒരു വര്‍ഷം വരെ വേണ്ടിവരുമെന്ന് ഗവേഷകര്‍



