കൊവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അധികൃതർ അറിയിച്ചു.