സോള്‍: ദക്ഷിണ കൊറിയയില്‍ കൊവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പുതിയ കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മേയ് മാസത്തോടെ കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടായതായി കൊറിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മേധാവി ജുങ് എന്‍ ക്യോങ് വ്യക്തമാക്കുന്നു.

കൊവിഡിന്റെ വ്യാപനത്തെ വിജയകരമായി പ്രതിരോധിച്ച രാജ്യമായിരുന്നു ദക്ഷിണകൊറിയ. തുടക്കത്തില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നെങ്കിലും പിന്നീട് മികച്ച പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് വ്യാപനം ചെറുക്കുകയായിരുന്നു ദക്ഷിണ കൊറിയ.

ഏപ്രില്‍ മാസത്തോടെ രോഗത്തിന്റെ ആദ്യ വ്യാപനം അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടാം വ്യാപനം സ്ഥിരീകരിച്ചതോടെ ദീജിയോണ്‍, സൗത്ത് സോള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടും കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

അടുത്ത മൂന്ന് ദിവസങ്ങളില്‍ ശരാശരി 30 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.