കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ ഉണ്ടായത് 458 പേർക്കാണ്. ഇതിൽ 451 പേർക്കും രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെ. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. 5 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. കൊല്ലം വയയ്ക്കൽ സ്വദേശി പത്മനാഭൻ്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 283 പേർ രോഗമുക്തി നേടി.
തൃശൂർ ജില്ലയിൽ 425 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 422 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. എട്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7418 ആണ്.



