കൊല്ലം പരവൂർ ചിറക്കരത്താഴത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഭർതൃപീഡനം എന്ന പരാതിയുമായി യുവതിയുടെ വീട്ടുകാർ. 30 കാരിയായ വിജിതയെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് വിജിതയുടെ അമ്മയുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം എല്ലാ വശങ്ങളും പരിശോധിച്ചാവും നടപടി എടുക്കുക എന്നാണ് പൊലീസ് നിലപാട്.