കൊല്ലം പരവൂരിലെ വിജിതയുടെ മരണത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിജിതയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് രതീഷിന്റെ പീഡനമാണെന്ന് ആരോപിച്ച്‌ വിജിതയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് കൊല്ലം പരവൂര്‍ ചിറക്കരത്താഴത്ത് വിജിത മരണപ്പെട്ടത്.

വിജിത ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെന്ന് കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. അതേസമയം അച്ഛന്‍ അമ്മ വിജിതയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് മകന്‍ അര്‍ജുന്‍ വെളിപ്പെടുത്തി. വിജിതയുടെ മരണം ആത്മഹത്യയാണെന്ന് ആരോപിച്ച്‌ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു.