കോഴിക്കോട്: നടുറോഡില്‍ വെച്ച് നഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി നോക്കിയിരുന്ന രണ്ട് നഴ്സുമാര്‍ക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്.

രാത്രിയില്‍ ഇരുവരും സ്‌കൂട്ടറില്‍ ഡ്യൂട്ടിയ്ക്ക് പോകുകയായിരുന്നു. നഴ്സുമാരെ ബൈക്കില്‍ പിന്തുടര്‍ന്നയാള്‍ ഇവരെ തടഞ്ഞു നിര്‍ത്തിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ടാഗോര്‍ ഹാളിനു സമീപത്തു വെച്ച് ഇക്കഴിഞ്ഞ അഞ്ചാം തീയതി രാത്രി പന്ത്രണ്ട് മണിയ്ക്കായിരുന്നു സംഭവമുണ്ടായത്.

അക്രമി എത്തിയ ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍, സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായാണ് സൂചന. നഴ്സുമാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.