അന്റോണിയോ കോണ്ടെയും ഇന്റര്‍ മിലാനും പരസ്പരം പിരിയാന്‍ നീങ്ങുന്നത് തന്നെ വളരെ വേദനപ്പിക്കുന്നു എന്ന് മുന്‍ നെരാസുരി പ്രസിഡന്‍റ്.വെള്ളിയാഴ്ച സെവിയയോട് നടന്ന മല്‍സരത്തില്‍ 3-2 യൂറോപ്പ ലീഗ് തോല്‍വി നേരിട്ടതോടെ ഹെഡ് കോച്ച്‌ കോണ്ടെ ഇന്ററുമായുള്ള ആദ്യ സീസണില്‍ ഒരു ട്രോഫിയും കൂടാതെ ഫിനിഷ് ചെയ്തു.

1984 മുതല്‍ 1995 വരെ ഇന്റര്‍ പ്രസിഡന്റായിരുന്ന ഏണസ്റ്റോ പെല്ലെഗ്രിനി, ഇപ്പോള്‍ കൊണ്ടെയെ പറഞ്ഞു വിടുന്നതിലും ഭേദം രണ്ടാം സീസണില്‍ കോണ്ടെയെ വച്ച്‌ ടീമിനെ പരിശീലിപ്പിക്കുകയാണ് ചെയേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.’എല്ലാം പരിഹരിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’അദ്ദേഹം പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അനിവാര്യമായും സംഭവിക്കും, പക്ഷേ അത് സംഭവിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ഈ സീസണില്‍ ടീമിന്‍റെ പ്രകടനത്തില്‍ ആരാധകര്‍ സന്തുഷ്ടര്‍ ആണ്.’പെല്ലെഗ്രിനി പറഞ്ഞു