കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്. നിരവധി യുവാക്കളില്‍ നിന്നായി സംഘം കൈപ്പറ്റിയത് ലക്ഷങ്ങള്‍. ട്വന്റിഫോര്‍ എക്സ്ക്ലൂസീവ്
ഇല്ലാത്ത തസ്ഥികകളിലേക്ക് നേരിട്ട് നിയമനമെന്നാണ് ഉദ്യോഗാര്‍ത്ഥികളോട് തട്ടിപ്പ് സംഘം പറഞ്ഞിരുന്നത്. പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പിന്റെ തുടക്കം,
സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടമായ മലപ്പുറം സ്വദേശിയുടെ പരാതിയില്‍ പൊലീസ് ഒരാളെ അറ്സ്റ്റ് ചെയ്തു.സംഘത്തലവനല്ലെങ്കിലും യുവാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ചെമ്മന്‍കടവ് സ്വദേശി രവീന്ദ്രനാണ് പിടിയിലായത്.കൂടുതല്‍ പേര് ഇരയാക്കപ്പെട്ടിട്ടുണ്ടെന്നതിനാല് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.



