കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 8 വരെയാകും സർവീസ്.

53 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മെയ് 8 നാണ് മെട്രോ സർവീസ് നിർത്തിയത്.

എന്നാൽ ലോക്ഡൗൺ പിൻവലിച്ച് കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ സർവ്വീസ് തുടങ്ങിയിരുന്നെങ്കിലും മെട്രൊ സർവ്വീസിന് ഡിസാസ്റ്റർ മനേജ്‌മെന്റ് അനുമതി നൽകിയിരുന്നില്ല.