കൊച്ചി: കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ദുബായില്‍ നിന്ന് എമിറേറ്റ്സിന്റെ പ്രത്യേക വിമാനസര്‍വീസുകള്‍.കേരളത്തിലേക്ക് കൂടാതെ ഡല്‍ഹി മുംബൈ , ബംഗളുരു, എന്നി നഗരങ്ങളിലേക്കും ഈ മാസം വിമാനസര്‍വീസ് നടത്തും. ദുബായിലുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരുവാനും ഇന്ത്യയിലുള്ള യു എ ഇ പൗരന്മാരെയും അവിടെ സ്ഥിരതാമസമാക്കിയവരെയും തിരിച്ചുകൊണ്ടുപോകാനുമായി റീപാട്രിയേഷന്‍ ഫ്‌ളൈറ്റുകളാണ് ഇന്ത്യയിലെത്തുന്നത്. നിലവില്‍ ഇത്തരം സര്‍വീസുകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്.
ഓഗസ്റ്റ് 20, 22, 24, 27, 29, 31 തുടങ്ങിയ ദിവസങ്ങളിലാണ് ദുബായില്‍ നിന്നും കൊച്ചിയിലേക്ക് എമിറേറ്റ്സ് സര്‍വീസ് നടത്തുക .ഓഗസ്റ്റ് 21, 23, 25, 28, 30 സെപ്തംബര്‍ ഒന്ന് തീയതികളില്‍ കൊച്ചിയില്‍ നിന്ന് തിരികെയും സര്‍വീസുണ്ടാകും. ഓഗസ്റ്റ് 26ന് തിരുവനന്തപുരത്തേക്കും 27ന് തിരിച്ചും സര്‍വീസ് നടത്തും. ഡല്‍ഹിയിലേക്കും മുംബയിലേക്കും ഓഗസ്റ്റ് 31 വരെ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാവും.



