‘കേരള സ്റ്റോറി 2’ എന്ന ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് രംഗത്തെത്തി. ചിത്രം വ്യാജ പ്രചരണമാണെന്നും വിഷലിപ്തമായ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചതിന് പിന്നാലെയാണ് സംവിധായകൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമ പറയുന്നത് പച്ചയായ സത്യമാണെന്നും രാജ്യത്തെ പെൺകുട്ടികളെയും സഹോദരിമാരെയും ഒരു കെണിയിൽ നിന്ന് രക്ഷിക്കാനുള്ള മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.



