കൊച്ചി ചേംബർ ഓഫ് കൊമേഴ്‍സില്‍ ഇഡി റെയ്‍ഡ്. കേരള ട്രേഡ് സെന്റർ നിർമ്മാണത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ ഡി യുടെ പരിശോധന. കെട്ടിടനിർമ്മാണത്തിന് വന്ന പണം മുൻ ഭാരവാഹികൾ വകമാറ്റിയെന്ന പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
അഡ്വാൻസ് വാങ്ങിയ കോടികൾ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ സൂക്ഷിക്കാതെ മുൻ ഭാരവാഹികൾ വകമാറ്റി ചിലവഴിക്കുകയായിരുന്നു.
കടകള്‍ അനുവദിക്കാമെന്നതടക്കം പറഞ്ഞ് മുന്‍ പ്രസിഡന്‍റ് മന്‍സൂര്‍ പലരില്‍ നിന്നും പണം വാങ്ങിയെന്നും നിലവിലെ ഭാരവാഹികള്‍ ആരോപിക്കുന്നു.



