ഡാലസ് ∙ കേരള അസോസിയേഷൻ ഡാലസിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു. മേയ് 29 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3.30ന് സൂം പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കുന്ന സെമിനാറിൽ അമേരിക്കയിലെ പ്രമുഖ കാൻസർ രോഗവിദഗ്ധൻ ഡോ. എം.വി. പിള്ളയാണ് പ്രഭാഷണം നടത്തുന്നത്. ആരോഗ്യ സെമിനാറിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് ഡാലസ് ജനറൽ സെക്രട്ടറി അറിയിച്ചു.

സൂം മീറ്റിങ് ഐഡി: 86203588646

പാസ്കോഡ്: 319910

കൂടുതൽ വിവരങ്ങൾക്ക്: ലേഖാ നായർ–4696443550 (സോഷ്യൽ സർവീസ് ഡയറക്ടർ).