ന്യൂഡല്‍ഹി: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം. തമിഴ്‌നാട് കര്‍ണാടക സര്‍ക്കാരുകളോടാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ കേരളത്തില്‍ രണ്ടാഴ്‌ച്ചകൊണ്ട് കൊറോണ വ്യാപന തീവ്രത കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനായി സമര്‍ഥവും തന്ത്രപരവുമായ അടച്ചുപൂട്ടല്‍ വേണമെന്നും മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.