കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി കേരളത്തിലെത്തിയ രേവന്ത് റെഡ്ഡി ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സ്വന്തം സംസ്ഥാനത്തെ പോരായ്മകൾ മറച്ചുവെച്ച് കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും അധിക്ഷേപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.