കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‌. സംസ്ഥാന പുതുയുഗ പിറവിയിലാണെന്ന് ഇന്ന് പ്രത്യേകം വിളിച്ചുചേർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം പ്രഖ്യാപനം വെറും തട്ടിപ്പാണെന്ന് ആരോപിച്ച് നിയമസഭ പ്രതിപക്ഷം ബഹിഷ്കരിച്ചു. നിയമസഭയ്ക്ക് പുറത്തും പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചു.

പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ട് അത് കേൾക്കാൻ ഞങ്ങളെ വിളിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി ബഹിഷ്കരിക്കുകയായിരുന്നു.