ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന്റെ പരിശോധനാ ഫലം ലഭിച്ചത്.
അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രഹ്ലാദ് സിംഗ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.
രോഗബധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു