കേന്ദ്രമന്ത്രി പശുപതി പരസിന് നേരെ കറുത്ത മഷി ഒഴിച്ച് പ്രതിഷേധം. മന്ത്രിയുടെ സ്വന്തം മണ്ഡലമായ ഹാജിപൂരിൽ വച്ചാണ് പ്രതിഷേധം ഉണ്ടായത്. ചിരാഗ് പസ്വാന്റെ അനുയായിയായ യുവതിയാണ് മന്ത്രിക്കെത്തിയ കറുത്ത മഷി ഒഴിച്ചത്. കേന്ദ്രമന്ത്രിയായ ശേഷം മണ്ഡലത്തിൽ ആദ്യമായി സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.