ദുബൈ: രണ്ടു വര്‍ഷമായി ഷാര്‍ജ ജയിലില്‍ അകപ്പെട്ട രണ്ടു മലയാളികള്‍ക്ക് യു.എ.ഇ കെ.എം.സി.സി നേതാക്കളുടെ ഇടപെടലില്‍ ജയില്‍മോചനം. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ബിസിനസ് ചെയ്യുന്ന മലപ്പുറം സ്വദേശി ഇസുദ്ദീനും തൃശൂര്‍ സ്വദേശി റാഷിദിനുമാണ് കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാെന്റയും ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹയുടെയും സാമൂഹിക പ്രവര്ത്തകന് മുബാറക് അരീക്കാടെന്റയും ഇടപെടലില്‍ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്.
യു.എ.ഇയിലെ ഖോര്‍ഫക്കാനില്‍ ട്രാവല്‍ ഏജന്‍സി നടത്തി വരവേയാണ് വന്‍ സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ജയിലിലായത്. കുടുംബത്തിെന്റ അത്താണിയായിരുന്ന ഇരുവരും ജയിലിലകപ്പെട്ടതോടെ ബന്ധുക്കള്‍ കെ.എം.സി.സിയെ സമീപിക്കുകയായിരുന്നു. നേതാക്കള്‍ ഈ വിഷയത്തില്‍ പരിഹാരം തേടി സ്പോണ്സറേയും മറ്റ് ബന്ധപ്പെട്ടവരേയും സമീപിച്ച് മോചനത്തിനുള്ള മാര്‍ഗം ഒരുക്കുകയായിരുന്നു. ഇരുവരുടെയും കുടുംബത്തിെന്റ നിസ്സഹായത മനസ്സിലാക്കിയ കെ.എം.സി.സി നേതാക്കള്‍ നിരവധി സുമനസ്കരുടെ സഹായത്താല്‍ തുക ശേഖരിച്ചു കോടതിയില്‍ കെട്ടിവെച്ചു. സ്പോണ്സറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിെന്റ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. രണ്ട് ദിവസത്തിനകം ഇവര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയും.



