കെഎസ്‌ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കുന്നു. ഓണക്കാലത്തേക്ക് ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍. ഓണക്കാലം മുന്‍ക്കൂട്ടിയാണ് ബംഗളൂരു- മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ തുടങ്ങുന്നത്. റിസര്‍വേഷനുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരം പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യ സര്‍വീസുകള്‍.
യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണാടകത്തിലേക്ക് ഓണത്തിന് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. യാത്രക്കാര്‍ യാത്രാ പാസ് കരുതണം, മാസ്‌ക് ധരിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. യാത്രയ്ക്ക് മുന്‍പ് ആരോഗ്യ സേതു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.
മതിയായ യാത്രക്കാര്‍ ഇല്ലെങ്കില്‍ സര്‍വീസ് റദ്ദ് ചെയ്യുകയോ, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ യാത്രാനുമതി നിഷേധിക്കുകയോ ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഓണക്കാലം കണക്കിലെടുത്ത് വീണ്ടും സര്‍ഡവീസ് ആരംഭിക്കാന്‍ ആലോചിക്കുകയായിരുന്നു.



