യു.കെയിലെ ‘ഗ്രൂമിംഗ് ഗാംഗ്’ (പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വലയിലാക്കുന്ന സംഘങ്ങൾ) ഇരകളാക്കിയ പെൺകുട്ടികളുടെ അത്യന്തം ദാരുണമായ അനുഭവങ്ങൾ പാലമെന്റിൽ തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് എം.പി റൂപർട്ട് ലോവ്. കൂട്ടിലടയ്ക്കപ്പെട്ട നിലയിൽ 700 ഓളം പുരുഷൻമാരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ സാക്ഷ്യപത്രങ്ങൾ സഭയിൽ വായിച്ച അദ്ദേഹം, വിഷയത്തിൽ യു.കെ ഭരണകൂടം കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ലൈംഗിക അതിക്രമ സംഘങ്ങളെ കുറിച്ച് രണ്ട് ആഴ്ച നീണ്ടുനിന്ന സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ലോകം അറിയണമെന്നും, യഥാർത്ഥത്തിൽ ഇങ്ങനെയൊരു അന്വേഷണത്തിന്റെ ആവശ്യം തന്നെ വരരുതായിരുന്നു എന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ധീരരായ ഈ ഇരകളുടെ സാക്ഷ്യപത്രങ്ങൾ കേൾക്കാനും ഒടുവിൽ ഇതിനെതിരെ നടപടിയെടുക്കാനും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു.



