കു​വൈത്ത് സി​റ്റി: കു​വൈത്തി​ല്‍ 641 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 40,291 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 383 പേ​ര്‍ കു​വൈ​ത്തി​ക​ളാ​ണ്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന നാ​ല് പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോവിഡ് മരണം 330 ആ​യി. ഫ​ര്‍​വാ​നി​യ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 57, അ​ഹ​മ​ദി ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 180, ഹ​വ​ല്ലി ഗവ​ര്‍​ണ​റേ​റ്റി​ല്‍ 81, കാ​പി​റ്റ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 65, ജ​ഹ​റ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 195 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെയ്ത​ത്.

തി​ങ്ക​ളാ​ഴ്ച 530 പേ​രാ​ണു രോ​ഗ​മു​ക്തി നേ​ടി​യ​ത്. ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 31770 ആ​യി. ആ​കെ 8191 പേ​രാ​ണു ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.