കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. സിക്സ്ത് റിങ് റോഡില്‍ സാദ് അല്‍ അബ്ദുള്ള ഏരിയയ്ക്ക് എതിര്‍വശത്താണ് ദാരുണ സംഭവം നടന്നത് .45 വയസ്സുള്ള ഇന്ത്യക്കാരനാണ് അപകടത്തില്‍ മരിച്ചത്. അപകട വിവരം അറിഞ്ഞ ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും കീഴ്മേല്‍ മറിഞ്ഞ വാഹനത്തില്‍ നിന്നും മൃതദേഹം പുറത്തെടുക്കാനായി സാധിച്ചിരുന്നില്ല . പിന്നീട് അഗ്നിശമനസേന അംഗങ്ങളെത്തിയാണ് തകര്‍ന്ന കാറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.
കുവൈറ്റില്‍ വാഹനാപകടം; പ്രവാസിക്ക് ദാരുണാന്ത്യം



