കുവൈത്തില്‍ വിദേശത്ത്​ വാക്​സിന്‍ സ്വീകരിച്ചവരുടെ രജിസ്​ട്രേഷന്‍ ആരംഭിച്ച്‌ ആരോഗ്യ മന്ത്രാലയം. https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക്​ വഴിയാണ് രജിസ്​റ്റര്‍ ചെയ്യുന്ന്നത് . സിവില്‍ഐ ഡി, ഇ മെയില്‍ വിലാസം എന്നിവ അടിച്ചുകൊടുത്താല്‍ മെയിലിലേക്ക്​ വണ്‍ ടൈം വെരിഫിക്കേഷന്‍ കോഡ്​ അയച്ചുതരും.

ഇത്​ വെരിഫിക്കേഷന്‍ പേജില്‍ പൂരിപ്പിക്കുക. തുടര്‍ന്ന്​ വ്യക്​തിഗത വിവരങ്ങളും വാക്​സിനേഷന്‍ വിവരങ്ങളും നല്‍കി രജിസ്​ട്രേഷന്‍ പൂര്‍ത്തിയാക്കാം. വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പി.ഡി.എഫ്​ 500 കെ.ബിയില്‍ കൂടാത്ത സൈസില്‍ അപ്​​ലോഡ്​ ചെയ്യണം. മൂന്ന്​ പ്രവൃത്തി ദിവസത്തിനകം പബ്ലിക്​ ഹെല്‍ത്​ ഡിപ്പാര്‍ട്ട്​മെന്‍റ്​ പരിശോധിച്ച്‌​ അപ്രൂവല്‍ നല്‍കും.