കുവൈത്തില്‍ കോവിഡ് വാക്സിന് എടുക്കാത്തവര്‍ക്ക് വാണിജ്യ സ്ഥാപനങ്ങളില്‍ ഏര്‍പ്പടുത്തിയ വിലക്ക് പ്രാബല്യത്തില്‍.ഉത്തരവ് ലംഘിച്ചാല്‍ സ്ഥാപനങ്ങളില്‍ നിന്ന് 5000 ദിനാര്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം, മുനിസിപ്പാലിറ്റി , മാന്‍പവര്‍ അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട് .
രാജ്യത്തെ പ്രധാനപെട്ട പത്തു മാളുകളില്‍ 30 പൊലീസുകാരെ വീതമാണ് സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത്. 200 പേരെ ചെറിയ വാണിജ്യ സമുച്ചയങ്ങളിളിലും മറ്റുമായി പട്രോളിംഗിനായും നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രലയം അണ്ടര്‍ സെക്രട്ടറി ഫറാജ്ദ് അല്‍ സൗബി അവന്യൂസ് മാളില്‍ സന്ദര്‍ശനം നടത്തി ഉദ്യോഗ്സഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി.



