കോഴിക്കോട് കുറ്റിച്ചിറയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷം ഉണ്ടായതില്‍ 200 പേര്‍ക്ക് എതിരെ കേസെടുത്തു. കളക്ടറുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് നടപടി. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുറ്റിച്ചിറയില്‍ സിപിഐഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
കുറ്റിച്ചിറ 58-ാം വാര്‍ഡിലായിരുന്നു സംഘര്‍ഷം നടന്നത്. ശക്തിപ്രകടനവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുറ്റിച്ചിറയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ശക്തി പ്രകടനത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകന്‍ ഇടിച്ചു കയറുകയും ഇത് വാക്കേറ്റത്തിനിടയാക്കുകയുമായിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടര്‍ന്നു.



