ഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി രാജസ്ഥാനും. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനിടെ, രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് ഇതിനോടകം മാറ്റിയിട്ടുണ്ട്. 19നാണ് രാജസ്ഥാനില്‍ മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടക്കുന്നത്.
കഴിഞ്ഞയാഴ്ച ഗുജറാത്തിലും കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു. ഡല്‍ഹി-ജയ്പുര്‍ ഹൈവെയിലെ ശിവ വിലാസ് ഹോട്ടലിലേക്കാണ് രാജസ്ഥാനിലെ എംഎല്‍എമാരെ മാറ്റിയത്.