കൊല്ലം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയും സഹോദരീ ഭര്‍ത്താവും അറസ്റ്റില്‍. തമിഴ്നാട്ടിലെ മധുരയില്‍നിന്ന് പ്രതികളെ കൊല്ലം ഇരവിപുരം പൊലീസാണ് പിടികൂടിയത്. മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന ഐശ്വര്യ (28), ഇവരുടെ സഹോദരീ ഭര്‍ത്താവ് ചാല രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന സന്‍ജിത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

മാടന്‍നടയ്ക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍നിന്ന് കഴിഞ്ഞ 22നാണ് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഐശ്വര്യ ആദ്യം എത്തിയത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭര്‍ത്താവുമായ സന്‍ജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നല്‍കി. – രണ്ടാമത് വിവാഹം ചെയ്യാനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷം ഭാര്യ തല്ലിക്കൊന്നു

വെസ്റ്റ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പേരു മാറ്റി ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. രാത്രിയില്‍ റെയില്‍വെ പൊലീസില്‍നിന്നാണ് വെസ്റ്റ് പൊലീസിന് വിവരം ലഭിച്ചത്. റെയില്‍വെ പൊലീസില്‍നിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. കൊല്ലം എസിപിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.

പിന്നീട് ഇരവിപുരം പൊലീസിന് കൈമാറി. സന്‍ജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച്‌ കടന്നതിനാണ് രണ്ടു പേര്‍ക്കും എതിരെ കേസേടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സന്‍ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 2020 സെപ്റ്റംപര്‍ മുതല്‍ പലപ്രാവശ്യം പെണ്‍കുട്ടിയെ യുവാവ് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ഇപ്പോള്‍ അഭയകേന്ദ്രത്തിലാണുള്ളത്. രണ്ട് ദിവസം മുന്‍പാണ് കഴക്കൂട്ടം പൊലിസിന് പരാതി ലഭിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ പ്രതി വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു.

നേരത്തെ പെണ്‍കുട്ടിയും അമ്മയും രണ്ടാനച്ഛനും അമ്മൂമ്മയും ഒരുമിച്ചായിരുന്നു താമസം. പിന്നീട് അമ്മ ഇവരെ ഉപേക്ഷിച്ച്‌ മറ്റൊരാളൊപ്പം പോയിരുന്നു. പിന്നീട് അമ്മൂമ്മയോടൊപ്പം താമസിക്കുമ്ബോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയാകുന്നത്.