കിന്‍ഷസ: കിഴക്കന്‍ കോംഗോയിലെ കമിതുഗയ്ക്ക് സമീപം സ്വര്‍ണ ഖനി ഇടിഞ്ഞുവീണ് 50 പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
അപകടത്തെ തുടര്‍ന്ന് ഖനിയിലെ മറ്റു തൊഴിലാളികള്‍ ഖനിയുടെ പ്രവേശന കവാടത്തിന് മുന്നില്‍ വിലപിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
കോംഗോയില്‍ സ്വര്‍ണ ഖനികളിലെ അപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയാറ്. ഉപയോഗശൂന്യമായ സ്വര്‍ണ ഖനിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം തന്നെ ജൂണില്‍ രാജ്യത്തെ ഖനികളിലുണ്ടായ അപകടത്തില്‍ 43 അനധികൃത ഖനിത്തൊഴിലാളികളാണ് മരിച്ചത്.



