തിരുവനന്തപുരം; വിസ്മയ കേസിലെ പ്രതിയും മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നല്‍കി വകുപ്പുതല അന്വേഷണം ഉള്‍പ്പെടയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ​ഗതാ​ഗതമന്ത്രി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിസ്മയ കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ കിരണ്‍കുമാറിനെ അന്വേഷണ വിധേയമായ സസ്പെന്‍ഡ് ചെയ്തിരുന്നു.