വാ​ഷിം​ഗ്ട​ണ്‍ ഡി​സി: റാ​പ്പ​ര്‍ കാ​ന്യെ വെ​സ്റ്റി​ന് അ​മേ​രി​ക്ക​ന്‍് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് യോ​ഗ്യ​ത. ചൊ​വ്വാ​ഴ്ച​യാ​ണ് സ്റ്റേ​റ്റ് ബോ​ര്‍​ഡ് ഓ​ഫ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ണേ​ഴ്സ് വെ​സ്റ്റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. ഇ​തോ​ടെ മി​സി​സി​പ്പി​യി​ല്‍ ബാ​ല​റ്റി​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി കാ​ന്യെ​യു​ടെ പേ​രു​മു​ണ്ടാ​കും.

അ​ര്‍​ക്ക​ന്‍​സാ​സ്, ഐ​ഡ​ഹോ, അ​യോ​വ, ടെ​ന്ന​സി, ഒ​ക് ല​ഹോ​മ, യൂ​ട്ട എ​ന്നി​വ​യു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി ബാ​ല​റ്റി​ല്‍ പ്ര​ത്യ​ക്ഷ​പെ​ടാ​ന്‍ കാ​ന്യെ ഇ​തി​ന​കം യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. മി​സി​സി​പ്പി​യി​ല്‍ യോ​ഗ്യ​ത നേ​ടു​ന്ന​തി​നാ​യി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ലേ​ക്ക് 2500 ഡോ​ള​ര്‍ ഫീ​സ് അ​ട​യ്ക്കു​ക​യും കു​റ​ഞ്ഞ​ത് 1000 മി​സി​സി​പ്പി വോ​ട്ട​ര്‍​മാ​രു​ടെ ഒ​പ്പ് നേ​ടു​ക​യു​മാ​യി​രു​ന്നു വേ​ണ്ട​ത്.

ഒ​രു​കാ​ല​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ പി​ന്തു​ണ​ച്ചി​രു​ന്ന കാ​ന്യെ ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്നും ര​ണ്ടു​മാ​സം മു​ന്പാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്ന് കോ​ടി​യോ​ളം ആ​ളു​ക​ള്‍ പി​ന്തു​ട​രു​ന്ന ത​ന്‍റെ ട്വി​റ്റ​ര്‍ പേ​ജി​ലാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.