കാസർഗോഡ് ജില്ലയില്‍ പുതുതായി 207 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.189 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 5 പേർ ഇതര സംസ്ഥാനത്ത് നിന്നും 13 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 170 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്.12476 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 771 പേര്‍ വിദേശത്ത് നിന്നെത്തിയവരും 597 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 11108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 8904 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

പത്തനംതിട്ട ജില്ലയിൽ ഇന്ന് 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്ന് വന്നതും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ 9 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 196 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6613 ആയി. 2463 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.