ജോയിച്ചന്‍ പുതുക്കുളം

കാല്‍ഗറി: കാല്‍ഗറിയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അവരുടെ ഇടവകദിനവും ക്രിസ്തുമസ്ആഘോഷവും നടത്തുന്നു. 2020 ഡിസംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 06:00 മുതല്‍ സൂംവഴിയാണ് ഇത് നടത്തപ്പെടുന്നത്

ഡല്‍ഹി ഭദ്രാസന അധിപന്‍ അഭിവന്ദ്യ ഡോ. യൂഹനന്‍ മാര്‍ ഡെമെട്രിയോസിന്റെ ശുഭസാന്നിധ്യം ഈഅവസരത്തില്‍ ഉണ്ടായിരിക്കുന്നതായിരിക്കും .കൂടാതെ, കുട്ടികള്‍ക്ക് സന്ദേശംനല്‍കുവാനായി ഇന്ത്യയില്‍നിന്ന് ഒരു പ്രത്യേക അതിഥിയുടെ മഹനീയസാന്നിധ്യവും ഉണ്ടായിരിക്കും.

ഈപരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ ആനി അബ്രഹാമും, ജിജു മാത്യുവും സണ്‍ഡേസ്കൂള്‍ കുട്ടികളുടെയും, യുവജനങ്ങളുടെയും വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നു. പരിപാടിയുടെ വിജയത്തിനായി എല്ലാ ഇടവകക്കാരുടെയും സഹകരണവും, സാന്നിധ്യവും ഇടവക വികാരി ഫാ. ജോര്‍ജ് .എസ് .വര്‍ഗീസ് സാദരം ക്ഷണിക്കുന്നു .

വാര്‍ത്തഅയച്ചത് :ജോസഫ് ജോണ്‍, കാല്‍ഗറി