ജോലി സംബന്ധമായോ പഠനാവശ്യങ്ങൾക്കോ അല്ലെങ്കിൽ കുടുംബത്തോടൊപ്പമോ മറ്റൊരു നഗരത്തിലേക്ക് താമസം മാറേണ്ടി വരുമ്പോൾ പലരെയും അലട്ടുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് തങ്ങളുടെ കാർ എങ്ങനെ പുതിയ സ്ഥലത്ത് എത്തിക്കും എന്നതാണ്. പലരും കിലോമീറ്ററുകളോളം കാർ ഓടിച്ച് പോകാൻ താല്പര്യപ്പെടുമ്പോൾ, ഇന്ത്യൻ റെയിൽവേ ഇതിന് പകരമായി മികച്ചൊരു പാർസൽ സർവീസ് സംവിധാനം മുന്നോട്ടുവെക്കുന്നുണ്ട്. ഈ പ്രത്യേക സൗകര്യം വഴി വാഹന ഉടമകൾക്ക് തങ്ങളുടെ കാറുകൾ ഇന്ത്യയിലെ ഏത് കോണിലേക്കും പ്രത്യേക റെയിൽവേ വാഗണുകൾ (Specialised railway wagons) വഴി വളരെ സുരക്ഷിതമായി എത്തിക്കാൻ സാധിക്കും.

നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ കാർ ഓടിച്ചുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും ഇന്ധനച്ചിലവും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ട്രെയിൻ മാർഗ്ഗമുള്ള ഈ വാഹന ഗതാഗതം ഏറ്റവും പ്രായോഗികവും ചിലവ് കുറഞ്ഞതുമായ ഒരു ബദൽ മാർഗ്ഗമാണ്.