ഒട്ടാവ : കാനഡ-അമേരിക്ക അതിര്‍ത്തി അടച്ചിടല്‍ ജൂലെ 21 വരെ വീണ്ടും നീട്ടിയതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു . അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് അതിര്‍ത്തി അടച്ചിടല്‍ 30 ദിവസം കൂടി തുടരാന്‍ തീരുമാനിച്ചതെന്ന് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി . അതിര്‍ത്തി അടച്ചിടല്‍ ജൂലൈ 21 വരെ തുടരാനുള്ള തീരുമാനം അമേരിക്കയും അംഗീകരിച്ചതായി ട്രൂഡോ പറഞ്ഞു .

ഇരു രാജ്യങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന തീരുമാനം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതാണെന്നും ട്രൂഡോ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .