ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യ വിതരണം ചെയ്തത് 180 ദശലക്ഷം വാക്‌സീന്‍ ഡോസുകള്‍. ജി-7 രാഷ്ട്രങ്ങളെല്ലാം കൂടി നല്‍കിയ വാക്‌സീന്‍ ഡോസുകളേക്കാള്‍ കൂടുതലാണിത്.
ജി7 രാഷ്ട്രങ്ങളായ കാനഡ, യുകെ, യുഎസ്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവര്‍ വിതരണം ചെയ്ത വാക്‌സീനെക്കാള്‍ കൂടുതല്‍ വരുമിതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അറിയിച്ചു.

രാജ്യത്ത് ആകെ വാക്‌സിനേഷനുകളുടെ എണ്ണം 68.46 കോടി പിന്നിട്ടു. ജപ്പാന്‍ 40 ദശലക്ഷം വാക്‌സീന്‍ ഡോസുകള്‍ നല്‍കിയപ്പോള്‍ ജി7 രാഷ്ട്രങ്ങളില്‍ ഏറ്റവും പിന്നിലുള്ള കാനഡ നല്‍കിയത് മൂന്ന് ദശലക്ഷം ഡോസുകളാണ്.

രാജ്യത്ത് പുതുതായി 42,766 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 71,61,760 ഡോസ് വാക്‌സീനുകള്‍ നല്‍കിയതോടെ, ഞായറാഴ്ച രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം,