കഴിഞ്ഞ സീസണില്‍ ചാമ്ബ്യന്‍സ് ലീഗില്‍ തിയാഗോയുടെ അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല എന്ന വസ്തുത ചെല്‍സിയുടെ മേസണ്‍ മൌണ്ട് പരസ്യമായി അംഗീകരിച്ചു.ബയേണ്‍ മ്യൂണിക്കെതിരായ ‘കഠിനമായ പാഠം’ കഴിഞ്ഞ് ‘അടുത്ത ഘട്ടത്തിലേക്ക്’ താന്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും താരം വെളിപ്പെടുത്തി.21 കാരനായ താരം പ്രീമിയര്‍ ലീഗ് ഫുട്ബോളുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു അതോടെ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമില്‍ അദ്ദേഹം ഇടം നേടുകയും ചെയ്തു.
‘ചാമ്ബ്യന്‍സ് ലീഗ് മറ്റൊരു തലത്തിലാണ്. ഗെയിമുകള്‍ക്ക് വ്യത്യസ്തത തോന്നുന്നു. ബയേണിന് ലോകോത്തര നിലവാരമുള്ള ചില കളിക്കാര്‍ ഉണ്ട്. റോബര്‍ട്ട് ലെവാന്‍ഡോവ്സ്കി, ജോഷ്വ കിമ്മിച്ച്, തിയാഗോ എന്നിവര്‍. മിഡ്ഫീല്‍ഡില്‍, എനിക്ക് അവരുടെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല.’ മേസണ്‍ മൌണ്ട് സ്പോര്‍ട്ട്സ് ബൈബിളിനോട് പറഞ്ഞു.