ലോക്ക് ഡൗണ്‍കാലം ഫോട്ടോഷൂട്ടുകളുടേയും കാലമായിരുന്നു. നിരവധി താരങ്ങള്‍ വീണുകിട്ടിയ അവസരം ഫോട്ടോഷൂട്ടുകള്‍ക്കായി പ്രയോജനപ്പെടുത്തി. ആ ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തു. ഇപ്പോള്‍ നടി സ്വാസിക തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ.

കറുത്ത സാരിയില്‍ സുന്ദരിയായി എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ജോര്‍ജുകുട്ടിയാണ്. കറുത്ത വളകളും, വലിയ പൊട്ടും കുത്തി തനിനാടന്‍ രീതിയിലാണ് സ്വാസിക എത്തിയിരിക്കുന്നത്. സിനിമയിലായാലും സീരിയലിലായാലും ആളുകള്‍ക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. കുറേ സിനിമകളില്‍ സ്വാസിക ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ കഥാപാത്രങ്ങളാണ് താരത്തിന് ഏറെ പ്രേക്ഷകപിന്തുണ നേടി കൊടുത്തത്.
കട്ടപ്പനയിലെ ഹൃതിക് റോഷന്‍ ,​ പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളിലും സ്വാസിക പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.നടി എന്നതില്‍ ഉപരി നര്‍ത്തകി കൂടിയാണ് സ്വാസിക.താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്. മൂവാറ്റുപുഴയിലെ വീട്ടുപരിസരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷന്‍.