അമേരിക്കന്‍ പോലീസിന്റെ വംശവെറിക്കിരയായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ വീണ്ടും മറ്റൊരു കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതോടെ അറ്റ്ലാന്റയില്‍ പ്രതിഷേധം ആളിപ്പടരുന്നു.
വെള്ളിയാഴ്ചയാണ് ബ്രൂക്സ് പൊലീസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബ്രൂക്സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കിന് കാരണമായി. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ബ്രൂക്സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസ്സമ്മതിക്കുകയും ചെയ്തു.തുടര്‍ന്ന് പൊലീസുമായി കൈയാങ്കളിയുണ്ടാകുകയും പൊലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂക്സിനെ പൊലീസ് പിന്തുടര്ന്ന് വെടിവെക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ അറ്റ്ലാന്റ പോലീസ് മേധാവി എറിക ഷീല്‍ഡ്സ് രാജി വയ്ക്കുകയും ചെയ്തു.



