ബംഗളൂരു: കര്‍ണാടകയില്‍ ബസവരാജ്​ ബൊമ്മൈ മന്ത്രിസഭയില്‍ ഗോമാതാവിന്‍റെ പേരിലും സത്യപ്രതിജ്ഞ. മുന്‍ മൃഗസംരക്ഷണ മന്ത്രിയായ പ്രഭു ചവാനാണ് ഗോമാതാവി​െന്‍റ പേരില്‍​ സത്യപ്രതിജ്​ഞ ചെയ്​തത്. ലംബാനി സമുദായത്തി​െന്‍റ പരമ്ബരാഗത വേഷമണിഞ്ഞാണ്​ ഇദ്ദേഹം ചടങ്ങിനെത്തിയത്​.

പുതിയ സര്‍ക്കാറില്‍ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്​ഞ ചെയ്​തത്. ഉച്ചക്ക്​ 2.15ന്​ രാജ്​ഭവനിലെ ഗ്ലാസ്​ ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ്​ ​െഗഹ്​ലോട്ട്​ സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിലിഗി എം.എല്‍.എ മുരുകേഷ്​ നിറാനി, ഹിരെകരൂര്‍ എം.എല്‍.എ ബി.സി. പാട്ടീല്‍ എന്നിവര്‍ ​ൈദവനാമത്തിലും കര്‍ഷകരുടെ പേരിലും സത്യപ്രതിജ്​ഞ ചെയ്​തു. യെല്ലാപുര എം.എല്‍.എ ശിവറാം ഹെബ്ബാര്‍, നിപ്പാനി എം.എല്‍.എ ശശികല ജോലെ എന്നിവര്‍ സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ പേരിലും സത്യപ്രതിജ്​ഞ ചെയ്​തു. അമ്മയുടെയും വിജയനഗരയിലെ ആരാധനാമൂര്‍ത്തിയായ വിരുപാക്ഷ ദേവ​െന്‍റയും കര്‍ണാടകയിലെ ആരാധനാ ദേവിയായ ഭുവനേശ്വരിയുടെയും പേരിലാണ്​ ​ഹൊസപേട്ട്​ എം.എല്‍.എ ആനന്ദ്​ സിങ്​ സത്യപ്രതിജ്​ഞ ചെയ്​തത്​.

മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈ, മറ്റു ഭരണപക്ഷ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ​െങ്കടുത്തു.