കര്‍ണാടകയില്‍ കോവിഡ്ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. കര്‍ണാടകയില്‍ ഇന്ന് 322 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 9,721പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. 150പേര്‍ ആണ് കോവിഡ് ബാധിച്ച്‌ ആകെ മരിച്ചത്. 6,6004പേരാണ് ഇതുവരെ രോഗമുക്തരായത്. തെലങ്കാനയില്‍ പുതുതായി 872കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 8,674പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 4,452പേര്‍ ചികിത്സയിലുണ്ട്. 4,005പേര്‍ രോഗമുക്തരായി. 217പേര്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 2,516പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 39പേര്‍ മരിച്ചു. 1,227പേര്‍ രോഗമുക്തരായി. 64,603പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 844പേര്‍ മരിച്ചു. കേരളത്തില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.