ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് കേസുകളുടെ എണ്ണം 11,000 കടന്നു. ഇന്ന് മാത്രം 445 പേര്‍ക്കാണ് കര്‍ണാടകയില്‍ല്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 11,005 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 10 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ 180 പേര്‍ക്കാണ് കൊവിഡ് മൂലം കര്‍ണാടകയില്‍ ജീവന്‍ നഷ്ടമായത്. അതേസമയം 246 പേര്‍ ഇന്ന് രോഗ മുക്തരായി. 3905 പേര്‍ ചികിത്സയിലുണ്ട്. ബംഗളുരുവില്‍ മാത്രം 144 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ഓഫീസ് അടച്ചു. ആന്‍്റി ടെററിസ്റ്റ് സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.