കൊച്ചി: കോഴിക്കോട് കരിപ്പൂര്‍ വിമാനാത്താവളത്തിലുണ്ടായ വിമാനാപകടകത്തിന്റെ നഷ്ടപരിഹാരം എത്രയും പെട്ടന്ന് നല്‍കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റവര്‍ക്കും ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്കുമുള്ള സഹായം വൈകിക്കുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചു. പാലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ അടക്കം എട്ടുപേര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍.നഗരേഷാണ് ഉത്തരവ് നല്‍കിയത്.
നഷ്ടപരിഹാരം സംബന്ധിച്ച രേഖകളെല്ലാം പരിശോധനയുടെ അവസാനഘട്ടത്തിലാണെന്നും ഈ ഘട്ടത്തിലെ ഹര്‍ജി അനവസരത്തിലുള്ളതും അപക്വവുമാണെന്ന് എയര്‍ ഇന്ത്യ അഭിഭാഷകന് വാദിച്ചു. മതിയായ നഷ്ടപരിഹാരം എന്ന വാദം തെറ്റാണെന്ന കാര്യം അംഗീകരിച്ച കോടതി പക്ഷെ ഒന്‍പത് മാസമായിട്ടും നഷ്ടപരിഹാരം നല്‍കാത്ത നടപടിയെ വിമര്‍ശിച്ചു. 2020 ആഗസ്റ്റ് 7നാണ് റണ്‍വേയില്‍ നിന്നും തെന്നി 37 അടി താഴേയ്ക്ക് പതിച്ചവിമാനം നെടുകെ പിളര്‍ന്ന് അപകടമുണ്ടായത്. അപകടത്തില്‍ 21പേരാണ് കൊല്ലപ്പെട്ടത്.



