റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച വിമാനം മൂന്നു കഷ്ണമായാണ് മുറിഞ്ഞുപോയത്. മധ്യഭാഗത്തുള്ളവരും പിന്‍ഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്ബല്‍റ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു.
പിന്ഭഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടര്‍ ഉപയോഗിച്ച് വിമാന ഭാഗങ്ങള്‍ മുറിച്ച് മാറ്റിയാണ്. മിക്കവരും സീറ്റിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. വിമാനത്താവളത്തിലെ നൂറ്റമ്ബതോളം ടാക്സി ഡ്രൈവര്‍മാര്‍ സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.



