കണ്ണൂര്‍: ഈ അധ്യയന വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഫിലിയേഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. കേസിലെ എതിര്‍ കക്ഷികളായ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസയക്കുകയും ചെയ്‌തു. അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി.

2016-17 വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഫീസ് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് കോളേജ് പൂര്‍ണമായും നടപ്പാക്കിയിട്ടില്ല എന്ന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.