ചെന്നൈ: കടയടക്കാന്‍ വൈകിയതിന്​ അറസ്​റ്റ്​ ചെയ്യപ്പെട്ട പിതാവും മകനും പൊലീസ്​ കസ്​റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്​നാട്ടില്‍ പ്രതിഷേധം ശക്​തമാവുന്നു. തൂത്തുക്കുടിയില്‍ നടന്ന പൊലീസ്​ ക്രൂരതയില്‍ പ്രതിഷേധിച്ച്‌ തമിഴ്​നാട്ടിലെ നാളെ കടകള്‍ അടഞ്ഞു കിടക്കും. ശാന്തകുളത്ത്​ മൊബൈല്‍ ഷോപ്പ്​ നടത്തുന്ന ജയരാജും മകന്‍ പെന്നിസുമാണ്​ മരിച്ചത്​. പോസ്​റ്റ്​മോര്‍ട്ടം കഴിഞ്ഞ്​ കൈമാറിയ ഇരുവരുടെയും മൃതദേഹം സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. ഇരുവരുടെയും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്‍െറ പാടുകളുണ്ടെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു